ഒരു സ്ത്രീ ഏറ്റവും സുരക്ഷിതയായിരിക്കുന്നത് അവളുടെ കുടുംബത്തിലാണെന്നത് കാലങ്ങളായി തുടർന്നു വരുന്ന ഒരു ചിന്താഗതിയാണ്.എന്നാൽ കുടുംബത്തിനകത്തും സ്ത്രീകൾ പലതരത്തിലുള്ള അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ട്. ഇത്തരം അക്രമങ്ങളിൽ നിന്നും, വിവേചനങ്ങളിൽ നിന്നും, സ്ത്രീകളെ സംരക്ഷിക്കുവാനായി നിലവിൽ വന്നതാണ് Protection Of Women From Domestic Violence Act (PWDVA Act), 2005. ഈനിയമം പ്രാബല്യത്തിലായത് 2006-ലാണ്.
![](https://static.wixstatic.com/media/nsplsh_543954484a4d49494d504d~mv2_d_3064_2040_s_2.jpg/v1/fill/w_980,h_652,al_c,q_85,usm_0.66_1.00_0.01,enc_auto/nsplsh_543954484a4d49494d504d~mv2_d_3064_2040_s_2.jpg)
ഗാർഹികബന്ധം
രക്തബന്ധം,വിവാഹം, വിവാഹത്തിന് സമാനമായ ബന്ധം (ലിവിങ് ടുഗെതർ), ദത്തെടുക്കൽ, കൂട്ടുകുടുംബം തുടങ്ങിയവ കാരണങ്ങളാൽ എപ്പോഴെങ്കിലും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചതുമൂലമുണ്ടായബന്ധം.
ഗാർഹിക അതിക്രമം
പരാതിക്കാരിയായ ആളിനെ മാനസികമോ ശാരീരികമോ ആയി ഉപദ്രവിക്കുകയോ, മുറിവേൽപിക്കുകയോ ചെയ്യുക,അവരുടെ ആരോഗ്യം, ജീവൻ, ശാരീരികാവയവങ്ങൾ,സ്വാസ്ഥ്യം എന്നിവ അപകടത്തിലാക്കുകയോ, അതിന് ശ്രമിക്കുകയോ ചെയ്യുക, ഇവയെല്ലാം ഗാർഹിക അതിക്രമത്തിന് കീഴിൽ വരുന്ന കാര്യങ്ങളാണ്. ഇത്തരം അതിക്രമങ്ങളെ നാലായ് തരം തിരിച്ചിരിക്കുന്നു.
1)ശാരീരികദുരുപയോഗം
2)ലൈംഗീകദുരുപയോഗം
3)വാക്കുകളിലൂടെയുംവൈകാരികവുമായ ദുരുപയോഗം
4)സാമ്പത്തികദുരുപയോഗം
ശാരീരിക ദുരുപയോഗത്തിന്കീഴിൽ വരുന്ന കാര്യങ്ങൾ :-
- ശാരീരികമായിവേദനിപ്പിക്കുക
- ജീവനുംശാരീരികാവയവങ്ങൾക്കും ക്ഷതമേൽപ്പിക്കുക
- വളർചയ്ക്കും വികാസത്തിനും തടസ്സം സൃഷ്ടിക്കുക
- കയ്യേറ്റം ചെയ്യുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുക.
ലൈംഗീക ദുരുപയോഗത്തിന്കീഴിൽ വരുന്ന കാര്യങ്ങൾ :-
- പങ്കാളിയുടെസമ്മതം കൂടാതെ, ഭീഷണിപ്പെടുത്തിയോ നിർബന്ധിതമായോ ആ വ്യക്തിയുമായി ലൈംഗിക പ്രവർത്തികളിലേർപ്പെടുക.
- വ്യക്തിയുടെ ലൈംഗികതയേ അധിക്ഷേപിക്കുക
- മാനംകെടുത്തുക, തരം താഴ്ത്തൽ തുടങ്ങിയലക്ഷ്യങ്ങൾ വച്ചുകൊണ്ട് ലൈംഗീക ചുവയോടെ സംസാരിക്കുക.
വാചികവും വൈകാരികവുമായപീഡനത്തിൽ ഉൾപ്പെടുന്നവ :-
- കുത്തുവാക്ക് പറയുക,അധിക്ഷേപിക്കുക, ചീത്ത വിളിക്കുക (കുട്ടിയുണ്ടാവാത്തതിന്റെ പേരിലോ ആൺകുട്ടിയില്ലാത്തതിനാലോ കുറ്റപ്പെടുത്തുന്നതും, സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക ഉപദ്രവവും ഇവയിൽ ഉൾപ്പെടും )
- പരാതിക്കാരിക്ക്വേണ്ടപ്പെട്ടവരെയോ മറ്റേതെങ്കിലും ആളുകളെയോ ശാരീരികമായി ഉപദ്രവിക്കുമെന്ന്, അധിക്ഷേപിക്കുക, കളിയാക്കുക, ഭീഷണിപ്പെടുത്തുക.
സാമ്പത്തിക ദുർവിനിയോഗത്തിൽഉൾപ്പെടുന്നവ :-
- പരാതിക്കാരിക്ക്അവകാശപ്പെട്ട സ്വത്തുവകകൾ മുഴുവനായോ ഭാഗികമായോ തട്ടിച്ചു മാറ്റുക, അന്യാധീ നപ്പെടുത്തുക.
- വിവാഹബന്ധംമൂലം പരാതിക്കാരിക്ക് അനുഭവിക്കാൻ അവകാശപ്പെട്ട സൗകര്യങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുക, പാർപ്പിട സൗകര്യം നിഷേധിക്കുക.
![](https://static.wixstatic.com/media/nsplsh_b01ae9120f14416bb64ece35ceb08179~mv2.jpg/v1/fill/w_980,h_653,al_c,q_85,usm_0.66_1.00_0.01,enc_auto/nsplsh_b01ae9120f14416bb64ece35ceb08179~mv2.jpg)
ആർക്കൊക്കെ പരാതിപ്പെടാം?
ഗാർഹികഅതിക്രമത്തിനിരയായ സ്ത്രീയ്ക്കോ, ഒരു ഗാർഹിക അതിക്രമംനടന്നിട്ടുണ്ടെന്നോ, ഇപ്പോൾ നടക്കുന്നുവെന്നോ, അല്ലെങ്കിൽ നടക്കാൻ സാധ്യത ഉണ്ടെന്നോ അറിയാവുന്ന ഏതൊരാൾക്കും ആ വിവരം ബന്ധപ്പെട്ടപ്രൊട്ടക്ഷൻ ഓഫീസറെ അറിയിക്കാവുന്നതാണ്.
- പ്രായപൂർത്തിയാകാത്തകുട്ടിയാണെങ്കിൽ അവർക്കും ഈ നിയമം ബാധകമാണ്. കുട്ടിയുടെ അഭാവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പരാതി നൽകാൻ കഴിയും.
ഈ നിയമത്തിന്റെആനുകൂല്യങ്ങൾ ആർക്കെല്ലാംലഭ്യമാണ്?
അമ്മയോ, സഹോദരിയോ, ഭാര്യയോ, വിധവയോ,ഒരുമിച്ച് ഒരു വീട്ടിൽ പങ്കാളികളായിതാമസിക്കുന്നതോ ആയ എല്ലാ സ്ത്രീകൾക്കുംഈ നിയമത്തിന്റെ ആനുകൂല്യങ്ങളുണ്ട്.ദത്തെടുക്കൽ, കൂട്ടുകുടുംബം, തുടങ്ങിയവ പ്രകാരം ഉണ്ടായ ബന്ധങ്ങളും ഇവയിൽ ഉൾപ്പെടുത്താം.
ആർക്കെതിരെ പരാതിനൽകാം?
-പരാതിക്കാരിയുമായി ഗാർഹികബന്ധത്തിലേർപ്പെട്ടിരിക്കുന്ന പ്രായപൂർത്തിയായ പുരുഷനെതിരെ.
- ഭർത്താവിന്റെ /പുരുഷ പങ്കാളിയുടെ ബന്ധുക്കൾക്കെതിരെ (ബന്ധുക്കളിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും).
ആർക്കാണ് പരാതികൾ നൽകേണ്ടത്
* സംരക്ഷണഉദ്യോഗസ്ഥൻ
* സേവനദാതാവ്
* പോലീസ്ഉദ്യോഗസ്ഥൻ
* മജിസ്‌ട്രേറ്റ്
ഗാർഹികഅതിക്രമത്തേക്കുറിച്ച് പരാതിയോവിവരമോ ലഭിച്ച ഉടൻതാഴെ പറയുന്ന കാര്യങ്ങൾപീഡനത്തിന് ഇരയായ വ്യക്തിയെഅറിയിക്കാൻ പോലീസ് ഓഫീസറോ / സർവീസ് പ്രൊവൈഡറോ മജിസ്‌ട്രേറ്റോബാധ്യസ്ഥരാണ്.
1) പരാതിക്കാരിക്ക്പ്രൊട്ടക്ഷൻ ഓർഡർ, സാമ്പത്തിക പരിഹാരം, കസ്റ്റഡി ഓർഡർ,റെസിഡൻസ് ഓർഡർ, നഷ്ടപരിഹാരം എന്നിവയിലൊന്നോ അതിൽ കൂടുതലോ പരിഹാരങ്ങൾക്ക്വേണ്ടി അപേക്ഷ നൽകുവാൻ അവകാശമുണ്ട്.
2) സേവനദാതാക്കൾലഭ്യമാണ്.
3) പ്രൊട്ടക്ഷൻഓഫീസർമാരുടെ സേവനം ലഭ്യമാണ്.
4) സൗജന്യനിയമസഹായം ലഭ്യമാണ്.
5) ആവശ്യമെങ്കിൽഇന്ത്യൻ പീനൽ കോഡിലെ 498 എവകുപ്പുപ്രകാരം സ്ത്രീധനപീഡനത്തിനെതിരെ കേസ് കൊടുക്കുവാനുള്ള അവകാശംഉണ്ട്.
ഷെൽട്ടർ ഹോമുകൾ /ചികിത്സ സഹായം
പരാതിക്കാരിനേരിട്ടോ ,അല്ലെങ്കിൽ അവർക്കുവേണ്ടി പ്രൊട്ടക്ഷൻ ഓഫീസറോ ,സർവീസ് പ്രൊവൈഡറോ പരാതിക്കാരിക്കു അഭയമോ ചികിത്സാസഹായമോ നൽകണം എന്ന് ആവശ്യപ്പെട്ടാൽ അതിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥൻ വേണ്ടസഹായം ലഭ്യമാക്കണം .
നടപടികൾസ്വകാര്യതയിൽ നടത്തുന്നത്
മജിസ്‌ട്രേറ്റ് സ്വയം തീരുമാനിക്കയോ കക്ഷികളിൽ ഒരാളെങ്കിലും ആവശ്യപ്പെടുന്ന പക്ഷം അടച്ചിട്ട കോടതിമുറിയിൽ നടത്താവുന്നതാണ്.
സംരക്ഷണ ഉത്തരവുകൾ
ഗാർഹികഅതിക്രമം നടന്നുവെന്നോ നടക്കാൻ സാധ്യതത ഉണ്ടെന്നോ ബോധ്യപ്പെട്ടാൽ മജിസ്‌ട്രേറ്റ് താഴെ പറയുന്ന ഉത്തരവുകൾപുറപെടുവിക്കാം.
എ)ഗാർഹിക അതിക്രമങ്ങൾ നടത്തുക, നടത്താൻ പ്രേരിപ്പിക്കുക
ബി) പരാതിക്കാരിയുടെ ജോലിസ്ഥലത്തോ സ്കൂളിലോ , സാധാരണ പോക്കുവരവുള്ള സ്ഥലത്തോ പ്രവേശിക്കുക .
സി)പരാതികരിയുമായി നേരിട്ടോ ടെലിഫോൺ വഴിയോ കത്തുമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ സംഭാഷണം നടത്താൻ ശ്രമിക്കുക.
ഡി) പരാതിക്കാരിയും എതിർകക്ഷിയും ഒറ്റക്കോ കൂട്ടായോ ഉപയോഗിക്കുന്ന സ്ത്രീധനം , ബാങ്ക് ലോക്കർ/അക്കൗണ്ടുകൾ,മറ്റ് വസ്തുവകകൾ മജിസ്‌ട്രേറ്റിന്റെ അനുവാദം കൂടാതെ അന്യാധീനപ്പെടുത്തുക
ഇ) പരാതിക്കാരിക്ക് സംരക്ഷണവും സഹായവും നല്കിട്ടുള്ള വ്യക്തികളെയോ ബന്ധുക്കളെയോ പീഡിപ്പിക്കുക.
മേല്പറഞ്ഞകാര്യങ്ങളിൽ നിന്നും, കൂടാതെ ഉത്തരവിൽ സൂചിപ്പിച്ചട്ടുള്ള മറ്റേതെങ്കിലുംപ്രവർത്തി ചെയ്യുന്നതിൽ നിന്നും വിലക്ക് ഏർപെടുത്തികൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാണ്.
താമസ സൗകര്യത്തിനുള്ള ഉത്തരവുകൾ
ഒരുമിച്ച്താമസിക്കുന്ന വീട്ടിൽ അല്ലെങ്കിൽ ഭർത്താവ് / പുരുഷ പങ്കാളി ഏർപ്പാടാക്കി നൽകുന്ന മറ്റ് താമസ സൗകര്യത്തിനുള്ള പരാതിക്കാരിയുടെഅവകാശം സംരക്ഷിക്കുന്നതിനാണ് ഈ ഉത്തരവ് .
പരാതികരിക്കുഅവകാശപ്പെട്ട , മറ്റേതെങ്കിലുംവസ്തു വിലപിടിപ്പുള്ളസ്വത്തുക്കൾ തിരികെ നൽകുവാനുള്ള നിർദ്ദേശംമജിസ്‌ട്രേറ്റിനു നൽകാവുന്നതാണ് .
ധനസഹായ ഉത്തരവ്
ഗാർഹികപീഡനം മൂലം സ്ത്രീക്ക് എന്തെങ്കിലുംചിലവ് വന്നിട്ടുണ്ടെങ്കിൽ (വരുമാന നഷ്ടം ചികിത്സാചെലവ് എന്നിവ ഉൾപെടും )സ്ത്രീക്കും കുട്ടികൾക്കും ചിലവിനു നൽകുവാനുള്ള ഉത്തരവുകൾപുറപെടുവിക്കാം .
നഷ്ടപരിഹാരം ഉത്തരവ്
ഗാർഹികപീഡനം മൂലമുണ്ടായിട്ടുള ശാരീരികവും മാനസികവും മുറിവുകൾ മൂലം ജോലി / വരുമാനംനഷ്ടപെട്ടിട്ടുണ്ടെങ്കിൽനഷ്ടപരിഹാരത്തിന് ഉത്തരവിടാം .
കസ്റ്റഡി ഉത്തരവ്
വൈകാരികചൂഷണം /ഭീഷണിപ്പെടുത്തൽ എന്നിവതടയുന്നതിനായി കുട്ടികളുടെ കസ്റ്റഡി താത്കാലികമായി വിട്ടുകിട്ടുന്നതിനുള്ള ഉത്തരവ് .
ഇടക്കാല എക്സ്-പാർട്ടിഉത്തരവ്
പീഡനത്തിന്ഇരയായ സ്ത്രീയുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും വരുംകാലങ്ങളിൽ അതിക്രമം തടയുന്നതിനുമുള്ള ഉത്തരവ് .
ഉത്തരവുകളുടെകോപ്പി കോടതി സൗജന്യമായി നൽകണം.
നിയമപ്രകാരംപുറപ്പെടുവിച്ചട്ടുള്ള ഉത്തരവിന്റെ കോപ്പി സൗജന്യമായി എല്ലാ കക്ഷികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നൽകേണ്ടതാണ്.
ഉത്തരവിന്റെകാലാവധിയും ഭേദഗതിയും
പരാതിക്കാരിആവശ്യപ്പെടുന്നവരെ ഉത്തരവുകൾ പ്രാബല്യത്തിലുണ്ടായിരിക്കും .
പരാതിക്കാരിയിൽനിന്നോ എതിർകക്ഷിയിൽ നിന്നോ അപേക്ഷ ലഭിക്കുകയും സാഹചര്യങ്ങൾ മാറ്റമുണ്ടായി എന്ന് മജിസ്‌ട്രേറ്റിനു ബോധ്യപ്പെടുകയും ചെയുന്ന പക്ഷം നേരെത്തെ പുറപ്പെടുവിച്ച ഉത്തരവുകളിൽ ഭേദഗതി വരുത്താവുന്നതാണ്.
ശിക്ഷാനടപടികളിൽ
ഒരുപ്രൊട്ടക്ഷൻ ഓർഡറോ ഇടക്കാല പ്രൊട്ടക്ഷൻ ഓർഡറോ ലംഘിച്ചാൽ 1 വർഷം വരെ തടവുശിക്ഷയോ 20000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടയോ നൽകാവുന്ന കുറ്റമാണ് .
Women Helplines in India : https://mentxblog.wixsite.com/website/post/women-helplines-in-india-whisper-speak-and-shout
Comments